രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 43 ആയി

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 43 ആയി. നിരവധി പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് ഒടുവില്‍ കൊവിഡ് 19 സ്ഥീരികരിച്ചത്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബംഗ്ലാദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ 17 നുള്ള ധാക്ക സന്ദര്‍ശനം റദ്ദാക്കി. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കായി ഇടപെടല്‍ ഊര്‍ജിതമാക്കിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

ഈ മാസം 29 ന് ആരംഭിക്കേണ്ട ഐപിഎല്‍ മത്സരങ്ങള്‍ക്ക് മാറ്റമില്ലെന്ന് ബിസിസിഐ മേധാവി അറിയിച്ചു. വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡല്‍ഹി മുഖ്യമന്ത്രിയുമായി അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഡല്‍ഹിയിലെ മെട്രോകളും ബസുകളും അണുവിമുക്തമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നല്‍കിയ നിര്‍ദേശം. വിമാനത്താവളങ്ങളില്‍ ഇതുവരെ 8,75,000 ആളുകളെ പരിശോധിച്ചു. വിദേശ വിനോദസഞ്ചാരികളില്‍ പരിശോധന കര്‍ശനമാക്കി. നിലവില്‍ 33,600 പേര്‍ നിരീക്ഷണത്തിലാണ്.

52 പരിശോധനാ ലാബുകള്‍ രാജ്യത്ത് സജ്ജമാക്കി. ജമ്മു കശ്മീരിലെ സത്ത് വാര്‍, സര്‍വാല്‍ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ഡല്‍ഹിക്കും ജമ്മുവിനും പിന്നാലെ ഉത്തരാഖണ്ഡിലും സര്‍ക്കാര്‍ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കി.

Story Highlights: coronavirus, Covid 19, Corona virus infectionനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More