രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില കൂപ്പുകുത്തി

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില കുറഞ്ഞു. വിപണിയിലെ ആവശ്യം കുത്തനെ ഇടിഞ്ഞപ്പോള്‍ റഷ്യയുമായി മത്സരിച്ച് സൗദി എണ്ണ വില കുത്തനെ കുറച്ചതാണ് വിപണിയിൽ വില കുറയാൻ കാരണം. യു എസ് വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 11.28 ഡോളറിലാണ് വ്യാപാരം. ബ്രന്റ് ക്രൂഡ് വില 31.5 ശതമാനം(14.25 ഡോളർ) ഇടിഞ്ഞ് ബാരലിന് 31.02 ഡോളറിലെത്തി. മൂന്ന് ദശകത്തിലെ താഴ്ന്ന നിലയിലാണ് വ്യാപാരം.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ, രണ്ടാമത്തെ വലിയ ഉത്പാദക രാജ്യമായ റഷ്യയുമായി കടുത്ത മത്സരമാണ് കാഴ്ച വയ്ക്കുന്നത്. കൊറോണ കാരണം എണ്ണയ്ക്ക് ഡിമാൻഡ് കുറഞ്ഞിരുന്നു. ഇതു കാരണം ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് നിർദേശം നൽകി. എന്നാൽ റഷ്യ ഇത് പരിഗണിക്കാതെ ഉത്പാദനം തുടർന്നതിനാലാണ് അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞത്. രാജ്യാന്തര വിപണിയിലെ വിലയിടിവ് കേരളത്തിലും എണ്ണ വില കുറയാൻ കാരണമായി. രണ്ടാഴ്ചയ്ക്കിടെ ഒന്നര രൂപയോളമാണ് പെട്രോൾ വിലയിൽ ഇടിവുണ്ടായത്. ഇതിന് മുൻപ് 1991 ജനുവരി 17നാണ് ഇത്തരത്തിലുള്ള ഇടിവ് കാണിച്ചത്. ഒന്നാം ഗൾഫ് യുദ്ധത്തിന്റെ ഭാഗമായാണ് അന്ന് വില കുറഞ്ഞത്. 35.75 ഡോളർ നിലവാരത്തിലാണ് അന്ന് വ്യാപാരം ഉണ്ടായത്.

 

crude oil price

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top