കൊറോണ: ഇറാനിൽ വ്യാജ സന്ദേശങ്ങൾ വിശ്വസിച്ച് ആൽക്കഹോൾ കഴിച്ച 27 പേർ മരിച്ചു

വ്യാജ സന്ദേശങ്ങൾ വിശ്വസിച്ച് കൊറോണ വൈറസിലെ പ്രതിരോധിക്കാൻ ആൽക്കഹോൾ കഴിച്ച 27 പേർ മരിച്ചു. ഇറാനിലെ ഖുസെസ്താൻ, അൽബോർസ് പ്രവിശ്യകളിലാണ് സംഭവം. 218 ഓളം പേർ ചികിത്സയിലാണ്. ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്.

ആൽക്കഹോൾ കഴിച്ചാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാം എന്ന വ്യാജസന്ദേശം ശ്രദ്ധയിൽപ്പെട്ട ഇവർ ആൽക്കഹോൾ കഴിക്കുകയായിരുന്നുവെന്ന് ഒരു വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അണുനാശിനിയായി ഉപയോഗിക്കുന്ന ആൽക്കഹോളാണ് ഇവർ കഴിച്ചത്. നിരവധി പേർ ചികിത്സയിലാണെന്നും വിവരമുണ്ട്.

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിരവധി വ്യാജസന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ആൽക്കഹോൾ കഴിച്ചാൽ കൊറോണ പിടിപെടില്ല എന്നതുൾപ്പെടെ അഭ്യൂഹങ്ങളും വ്യാജപ്രചരണങ്ങളും സോഷ്യൽ മീഡിയയിലൂടെ നടന്നിരുന്നു.

story highlights- corona virus, alcohol, 27 died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top