ആലപ്പുഴ പൂച്ചാക്കലിൽ അമിത വേഗത്തിലെത്തിയ കാർ വിദ്യാർത്ഥിനികളെ ഇടിച്ചു തെറിപ്പിച്ചു; ദൃശ്യങ്ങൾ

ആലപ്പുഴ പൂച്ചാക്കലിൽ അമിത വേഗത്തിലെത്തിയ കാർ വിദ്യാർത്ഥിനികളുൾപ്പെടെ ആറു പേരെ ഇടിച്ചു തെറിപ്പിച്ചു. ബൈക്കിലിരുന്ന അനീഷിനെയും മകൻ വേദവിനെയും ഇടിച്ച ശേഷം സ്‌കൂൾ വിദ്യാർത്ഥിനികളായ ചന്ദന, അർച്ചന, സാഗി എന്നിവരെ ഇടിച്ചിട്ടു. ശേഷം സൈക്കിളിൽ വന്ന അനഘ എന്ന വിദ്യാർത്ഥിനിയെയും കാർ ഇടിക്കുകയായിരുന്നു.

ആളുകളെ ഇടിച്ചിട്ട ശേഷം സമീപമുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വാഹനം നിൽക്കുകയായിരുന്നു. കാർ ഓടിച്ച അസ്‌ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവർക്കും ഗുരുതരമായി പരുക്കേറ്റു.

Story highlight: Car accident puchakkal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top