കൊവിഡ് 19: സിനിമാ ഷൂട്ടിംഗുകള്‍ നിര്‍ത്തിവയ്ക്കും

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗുകള്‍ നിര്‍ത്തിവയ്ക്കാന്‍ ചലച്ചിത്ര സംഘടനകള്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കൊറോണ പിടിമുറുക്കിയ പശ്ചാത്തലത്തില്‍ സിനിമാ തിയറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാനും തീരുമാനമായിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ചേര്‍ന്ന ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം എടുത്തത്. നാടകം പോലെ ആളുകള്‍ അധികമായി ഒത്തുചേരുന്ന കലാസംസ്‌കാരിക പരിപാടികളും മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top