Advertisement

കൊവിഡ് 19; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

March 10, 2020
Google News 1 minute Read
PINARAYI VIJAYN

കൊവിഡ് 19 മായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 വൈറസ് ബാധയെ എന്തുവില നല്‍കിയും പ്രതിരോധിക്കാനുള്ള പരിശ്രമത്തിലാണ് കേരളത്തിലെ സര്‍ക്കാര്‍, ആരോഗ്യ സംവിധാനങ്ങളും ആരോഗ്യപ്രവര്‍ത്തകരും.

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിക്കഴിഞ്ഞ ഈ പകര്‍ച്ചവ്യാധിയെ ഇതുവരെ കാര്യക്ഷമമായ രീതിയില്‍ ചെറുത്ത് നില്‍ക്കാന്‍ നമുക്ക് സാധിച്ചത് അതുകൊണ്ടാണ്. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിജയിക്കാന്‍ ആവശ്യമായ അനിവാര്യഘടകം ജനങ്ങളുടെ പിന്തുണയും സഹകരണവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അശാസ്ത്രീയവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ നമുക്ക് നഷ്ടപ്പെടുക മനുഷ്യജീവനുകളാണ്. അതൊരു കാരണവശാലും നമ്മളനുവദിക്കാന്‍ പാടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന കൃത്യവും ആധികാരികവുമായ വിവരങ്ങളല്ലാതെ ഭീതി പരത്തുന്ന തെറ്റായ വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കാതിരിക്കുക.

പകരം, നിങ്ങളുടെ സംശയങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ സമീപിച്ചോ ആരോഗ്യവകുപ്പിന്റെ കൊവിഡ് 19 കോള്‍ സെന്ററുമായി ബന്ധപ്പെട്ടോ പരിഹരിക്കുക. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന ഏതു പ്രവൃത്തികളേയും കര്‍ശനമായ നിയമ നടപടികള്‍ ഉപയോഗിച്ചു നേരിടാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here