Advertisement

കൊവിഡ് 19; കൊച്ചിയിലെ കുട്ടിയുടെ മാതാപിതാക്കൾക്കും രോഗബാധ സ്ഥിരീകരിച്ചു

March 10, 2020
Google News 0 minutes Read

കൊറോണ വൈറസ് ബാധിച്ച കൊച്ചിയിലെ കുട്ടിയുടെ മാതാപിതാക്കൾക്കും രോഗബാധ സ്ഥിരീകരിച്ചു. മൂന്നു പേരുടേയും ആരോഗ്യ നില തൃപ്തികരമായി തുടരുകയാണ്. കൊവിഡ് രോഗ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ ഉളളവരുടെ എണ്ണം 23 ആയി. നെടുമ്പാശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലും യൂണിവേഴ്‌സൽ സ്‌ക്രീനിംഗ് നിർബന്ധമാക്കി.

എറണാകുളം ജില്ലയിൽ 347 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇറ്റലിയിൽ നിന്ന് കൊറോണ രോഗം ബാധിച്ചെത്തിയ മൂന്നു വയസുകാരന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾക്കും രോഗം സ്ഥിരീ കരിച്ചു. മൂന്നു പേരുടേയും ആരോഗ്യ നില തൃപ്തികരമാണ്. കുട്ടി ഭക്ഷണം കഴിക്കുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുളളവരുട ആരോഗ്യസ്ഥിതിയും തൃപ്തികരമാണെന്ന് ജില്ല കളക്ടർ എസ് സുഹാസ് പറഞ്ഞു.

നെടുമ്പാശേരി വിമാനത്താവളത്തിലെ ടെർമിനലിലും യൂണിവേഴ്‌സൽ സ്‌ക്രീനിംഗ് സംവിധാനം ഏർപ്പെടുത്തിയതോടെ ശരാശരി 15000 പേരെയാണ് ദിനം പ്രതി പരിശോധിക്കുന്നത്. കൊച്ചിയിൽ നിന്ന് മസ്‌കറ്റിലേക്കും തിരിച്ചുമുളള ഒമാൻ എയർ വേസിന്റെ സർവീസ് അടുത്ത നാലു ദിവസത്തേക്ക് നീർത്തിവെച്ചു. ഇറ്റലിയിൽ നിന്നും ദുബായി വഴി നെടുമ്പാശേരിയിൽ എത്തിയ 23 രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കളമശേരി മെഡിക്കൽ കേളജിൽ എത്തിച്ച് പരിശോധിച്ചു. ഇതിൽ 3 പേർ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here