Advertisement

കൊവിഡ് 19: അവശ്യ സാധനങ്ങൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

March 10, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് മുൻകരുതൽ നടപടികളുടെ ഭാഗമായി വ്യാപാരികളോട് നിർദ്ദേശങ്ങളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. കൊവിഡ് 19 ഭീതി മുതലെടുത്ത് അവശ്യ സാധനങ്ങൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരികളോട് ആവശ്യപ്പെട്ടു.

സാധനങ്ങൾ കൂടുതൽ വാങ്ങി വച്ച് ദൗർലഭ്യമുണ്ടാക്കരുത്. രോഗ പ്രതിരോഗ സാധനങ്ങൾ ആവശ്വത്തിന് ലഭ്യമാക്കാൻ വ്യാപാരികൾ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പ്രസിഡസ്റ്റ് ടി നസറുദ്ദീൻ ആവശ്യപ്പെട്ടു. രോഗം പകരാൻ കാരണമാകുന്ന നോട്ടുകൾ വ്യാപാരികൾ സൂഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മൂന്ന് മേഖലാ സമ്മേളനങ്ങളും ഒഴിവാക്കിയതായും ടി നസറുദ്ദീൻ അറിയിച്ചു. ആലുവയിൽ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം, രാജ്യത്ത് പത്ത് പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 56 ആയി. സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വൈറസ് ബാധ വ്യാപകമായ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരിലെ ആദ്യ സംഘത്തെ നാട്ടിലെത്തിച്ചു.

സംസ്ഥാനത്ത് ആറ് പേർക്കു കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ നാല് പേർക്കും പത്തനംതിട്ടയിൽ രണ്ട് പേർക്കുമാണ് ഏറ്റവും അവസാനമായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 12 കൊറോണ ബാധിതരായി. കൊറോണ പടർന്നുപിടിയ്ക്കുന്ന സാഹചര്യത്തിൽ കർശന ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ഥിതി നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പൊതുപരിപാടികൾ താത്കാലികമായി നിർത്തിവയ്ക്കും. ആൾക്കൂട്ട ആഘോഷങ്ങൾ കഴിവതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Story Highlights: dont hike prices says kvves

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here