Advertisement

കൊറോണ; ഇറാനിൽ കുടുങ്ങിയ 58 ഇന്ത്യക്കാർ തിരിച്ചെത്തി

March 10, 2020
Google News 1 minute Read

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം
ഗാസിയാബാദിൽ എത്തി. തെഹ്‌റാനിൽ നിന്നുള്ള 58 തീർത്ഥാടകരെയാണ് വ്യോമസേനാ വിമാനത്തിൽ ഇന്ന് തിരിച്ചെത്തിച്ചത്.

വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് ആദ്യ സംഘം എത്തിയത്. കൊറോണ ബാധയില്ലാത്തവരെയാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിച്ചത്. ഇവരെ ആരോഗ്യ പരിശോധനകൾക്ക് ശേഷം പുറത്തുവട്ടിരുന്നു.

തിങ്കളാഴ്ച രാത്രി എട്ടിനാണ് സി-17 വിമാനം തെഹ്‌റാനിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി ഇവർക്ക് കൊറോണ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഡോക്ടർമാരുടെ സംഘം കഴിഞ്ഞ ആഴ്ച ഇറാനിലെത്തിയിരുന്നു. തുടർന്ന് വിദഗ്ധ സംഘം 108 പേരുടെ സ്രവം ഇന്ത്യയിലെത്തിച്ച് പരിശോധിക്കുകയും രോഗമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here