ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക്? മോദിയേയും അമിത് ഷായേയും സന്ദർശിച്ചു

മധ്യപ്രദേശിൽ കോൺഗ്രസ് പ്രതിസന്ധിയിൽ. മുതിർന്ന കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ വലംകൈയുമായ ജ്യോതിരാദിത്യ സിന്ധ്യ ബിജിപിയിലേക്കെന്നെന്ന് സൂചന. തിങ്കളാഴ്ച രാത്രി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. തന്നെ അനുകൂലിക്കുന്ന പതിനെട്ട് എംഎൽഎമാരെ സിന്ധ്യ ബംഗളൂരുവിലേക്ക് മാറ്റിയിരുന്നു.

ബിജെപി നേതാവ് നരോത്തം മിശ്ര ഇന്ന് രാവിലെ സിന്ധ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ട് പ്രസ്താവന നടത്തിയിരുന്നു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കി.

സിന്ധ്യയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗും അറിയിച്ചിരുന്നു. തങ്ങൾ സിന്ധ്യയെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന് പന്നിപ്പനിയാണെന്ന് പറയുന്നു. അതുക്കൊണ്ട് സംസാരിക്കാൻ കഴിയില്ലെന്നാണ് അറിയിച്ചതെന്നും ദിഗ്‌വിജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

story highlights- jyotiraditya scindia, congress, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top