കാര്‍ത്യായനിയമ്മയെ പോലുള്ളവരുടെ ഊര്‍ജവും ഉത്സാഹവുമാണ് നാടിനെ മുന്നോട്ട് നയിക്കുന്നത്: മുഖ്യമന്ത്രി

കാര്‍ത്യായനിയമ്മയെ പോലുള്ളവരുടെ ഊര്‍ജവും ഉത്സാഹവുമാണ് നാടിനെ മുന്നോട്ട് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ വനിതകള്‍ക്ക് നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയായ നാരീശക്തി പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയതിനു ശേഷം മുഖ്യമന്ത്രിയെ കാണാന്‍ എത്തിയതായിരുന്നു കാര്‍ത്യായനിയമ്മ.

ഏതാണ്ടു രണ്ടു വര്‍ഷം മുന്‍പാണ് കാര്‍ത്യായനിയമ്മയെ ആദ്യമായി കാണുന്നത്. സാക്ഷരതാ മിഷന്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവായ കാര്‍ത്യായനിയമ്മയ്ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു നേട്ടമാണ് കാര്‍ത്യായനിയമ്മ സമ്മാനിച്ചത്. പരീക്ഷയില്‍ റാങ്ക് നേടിയതിനു ശേഷം സ്വീകരണവും പരിപാടികളുമൊക്കെയായി പഠനം വേണ്ടത്ര നടക്കുന്നില്ല എന്ന പരിഭവം ഉണ്ട്.

പക്ഷേ, പഠനം മുടക്കരുതെന്ന് പറഞ്ഞപ്പോള്‍ ആവേശത്തോടെ തന്നെ പഠനം തുടരും എന്ന ഉറപ്പു തന്നിട്ടുണ്ട്. ഇതുപോലെ തളരാത്ത മനുഷ്യര്‍ സമ്മാനിക്കുന്ന ഊര്‍ജവും ഉത്സാഹവുമാണ് നമ്മുടെ നാടിനെ മുന്നോട്ട് നയിക്കുന്നത്. കാര്‍ത്യായനിയമ്മ മഹത്തായ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Cm Pinarayi Vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top