Advertisement

തദ്ദേശ തെരഞ്ഞെടുപ്പ് : ഇടതു മുന്നണിയോഗം ഇന്ന്

March 10, 2020
1 minute Read

ജനാധിപത്യ കേരളാ കോൺഗ്രസിലെ പിളർപ്പ് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തിൽ ഇടതുമുന്നണിയോഗം ഇന്നു ചേരും. കുട്ടനാട് ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർഥിയെ തീരുമാനിക്കാൻ എൻസിപി നേതാക്കളുടെ യോഗവും ഇന്ന് നടക്കും.

പിജെ ജോസേഫിനൊപ്പം പോകാനുറച്ച ഫ്രാൻസിസ് ജോർജ് വിട്ടുനിൽക്കുമെങ്കിലും ആന്റണി രാജുവും കെ.സി.ജോസഫും ഇടത് മുന്നണി യോഗത്തിൽ പങ്കെടുക്കും. യോഗം ബഹിഷ്‌കരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറയുമ്പോൾ ആന്റണി രാജു ഉൾപ്പെടെയുള്ളവർ വിയോജിക്കുന്നു.

കുട്ടനാട് ഉപതെരഞ്ഞെടുപ്പാണ് മറ്റൊരു പ്രധാന അജണ്ട. ഇതേ വിഷയവുമായി എൻസിപി നേതൃയോഗവും ഇന്ന് ചേരുന്നുണ്ട്. സംസ്ഥാന ഭാരവാഹിയോഗം ചുമതലപ്പെടുത്തിയത് അനുസരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷനും രണ്ട് എംഎൽഎമാരുമാണ് യോഗം ചേരുന്നത്. സംസ്ഥാന സെക്രട്ടറി ജനറൽ സലിം പി.മാത്യു, തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ് എന്നിവരാണ് പരിഗണനയിൽ. ടി.പി.പീതാംബരൻ തോമസ് കെ.തോമസിനു വേണ്ടിയും മാണി സി.കാപ്പൻ സലിം പി.മാത്യുവിനു വേണ്ടിയും വാദിക്കുന്നവരാണ്. എ.കെ.ശശീന്ദ്രൻ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടുമില്ല.

Story Highlights- LDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top