പാലാരിവട്ടം പാലം അഴിമതി കേസ്: ചന്ദ്രികയുടെ ഹെഡ് ഓഫീസിൽ റെയ്ഡ് പൂർത്തിയായി

പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഹെഡ് ഓഫീസിലെ വിജിലൻസ് റെയ്ഡ് പൂർത്തിയായി. മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അഴിമതിപ്പണം ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുർന്നായിരുന്നു റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നിർണായ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു.

റെയ്ഡ് എട്ടു മണിക്കൂർ നീണ്ടു നിന്നു. ഫിനാൻസ് വിഭാഗം ജീവനക്കാരെ ചോദ്യം ചെയ്യുകയും, സാമ്പത്തിക ഇടപാടുകളുടെ നിർണായക രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. അഴിമതി പണം വെളുപ്പിക്കാൻ നോട്ടു നിരോധന കാലത്ത് പത്ത് കോടി രൂപ ചന്ദ്രികയുടെ അക്കൌണ്ടിലേക്ക് ഇബ്രാഹിം കുഞ്ഞ് അയച്ചതായാണ് വിജിലൻസിന്റെ വിലയിരുത്തൽ.

എന്നാൽ, റെയ്ഡ് നടന്നിട്ടില്ലെന്നും, അക്കൗണ്ട് പരിശോധന മാത്രമാണ് ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസിൽ പ്രതിചേർത്തത് സിപിഐഎം നേതാക്കളുടെ നിരന്തര ആവശ്യപ്രകാരമാണെന്നും, മുൻകൂർ ജാമ്യം തേടില്ലെന്നും ഇബ്രാഹിം കുഞ്ഞും വ്യക്തമാക്കി പറഞ്ഞു. ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്ന് വിജിലൻസ് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Story highlight: Palarivattom bridge, Chandrika’s head office, raid completed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top