Advertisement

പൂനെയിൽ രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

March 10, 2020
Google News 1 minute Read

പൂനെയിൽ രണ്ട് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബൈയിൽ നിന്നെത്തിയ ആളുകൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 46 ആയി.

വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാനാണ് സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നൽകിയ നിർദേശം. വിമാനത്താവളങ്ങളിൽ ഇതുവരെ 8,75,000 ആളുകളെ പരിശോധിച്ചു. വിദേശ വിനോദസഞ്ചാരികളിൽ പരിശോധന കർശനമാക്കി. നിലവിൽ 33,600 പേർ നിരീക്ഷണത്തിലാണ്.

52 പരിശോധനാ ലാബുകൾ രാജ്യത്ത് സജ്ജമാക്കി. ജമ്മു കശ്മീരിലെ സത്ത് വാർ, സർവാൽ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ഡൽഹിക്കും ജമ്മുവിനും പിന്നാലെ ഉത്തരാഖണ്ഡിലും സർക്കാർജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കി.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here