എണ്ണ ഉത്പാദനം കുറയ്ക്കാൻ റഷ്യ തയാറായില്ല; ഒപെക് പ്ലസിന് തകർച്ച

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിന് തകർച്ച. എണ്ണവില താഴ്ന്ന നിലവാരത്തിലേക്ക് എത്താതിരിക്കാൻ ഉത്പാദനം കുറയ്ക്കണമെന്ന സൗദിയുടെ ആവശ്യം റഷ്യ തള്ളിയതോടെയാണ് ഒപെക് പ്ലസ് തകർച്ച നേരിട്ടത്. സൗദി നേതൃത്വം നൽകുന്ന ഒപെക് കൂട്ടായ്മയിലേക്ക് റഷ്യയെ കൂടി ഉൾപ്പെടുത്തിയാണ് ഒപെക് പ്ലസ് രൂപീകരിക്കുന്നത്.

എന്നാൽ, എണ്ണ ഉത്പാദനം ഇനിയും ഉയർത്താനാൻ കഴിയുമെന്നും നിലവിലെ കുറഞ്ഞ വിലയിൽ തുടരാൻ ബുദ്ധിമുട്ടില്ലെന്നുമാണ് റഷ്യയുടെ നിലപാട്.

ഒപെക്‌സ് പ്ലസ് തകർന്നതിന്റെ അടിസ്ഥാനത്തിൽ ആഗോള വിപണിയിൽ 30 ശതമാനം വില ക്രൂഡ് ഓയിലിന് കുറഞ്ഞെങ്കിലും ആഗോള വിപണിയിൽ ഇത് ഒരു തരത്തിലും പ്രതിഫലിച്ചിട്ടില്ല.  മാത്രമല്ല, എണ്ണ വില രാജ്യാന്തര വിപണിയിൽ ഈ വർഷം 66 ഡോളറിൽ നിന്ന് 36 ഡോളറിലേക്ക് വില ഇടിഞ്ഞെങ്കിലും ആഭ്യന്തര വിപണിയിൽ ഈ വർഷം ഇതുവരെ പെട്രോളിന് നാല് രൂപ എട്ട് പൈസയും ഡീസലിന് മൂന്ന് രൂപ 23 പൈസയും മാത്രമാണ് കുറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top