സംസ്ഥാനത്ത് 12 പേർക്ക് കൊറോണ; കോട്ടയത്ത് നാല് പേർക്ക് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പന്ത്രണ്ട് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ രണ്ട് പേർക്കും കോട്ടയത്ത് നാല് പേർക്കും കൊറോണ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുമായി ഇടപഴകിയ രണ്ട് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ പടർന്നുപിടിയ്ക്കുന്ന സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദേശമാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇറ്റലിയിൽ നിന്നെത്തിയവരുടെ മാതാപിതാക്കൾക്കും ഇവരെ വിമാനത്താവളത്തിൽ വിളിക്കാൻ പോയ കോട്ടയത്തെ രണ്ടുപേർക്കും, ഇവർ സന്ദർശനം നടത്തിയ റാന്നി വടശേരിക്കരയിലെ വീട്ടിലെ രണ്ടുപേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച നാലുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടുപേർ പത്തനംതിട്ടയിലെ ആശുപത്രിയിലും ഐസോലേഷൻ വാർഡിൽ ചികിത്സയിലാണ്.

കേരളത്തിൽ ഇതുവരെ പതിനഞ്ച് പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേർ രോഗമുക്തി നേടി. നിലവിൽ 1116 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 967 പേർ വീടുകളിലും 147 പേർ ആശുപത്രികളിലുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top