എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും

ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും. 26 വരെയാണ് പരീക്ഷ. 2945 പരീക്ഷാ കേന്ദ്രങ്ങളിൽ 4,22,450 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്.
കൊറോണയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നേരത്തെ നിശ്ചയിച്ച പ്രകാരം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താനാണ് സർക്കാർ തീരുമാനം. ഇതാദ്യമായാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് രാവിലെ നടത്തുന്നത്. 4,22,450 വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതുമ്പോൾ 4,52,572 പേരാണ് പ്ലസ് ടു പരീക്ഷയെഴുതുന്നത്.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ (26,869) എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് ആലപ്പുഴ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. പ്ലസ് ടുവിന് 2033 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ രണ്ടിന് ആരംഭിച്ച് 23 ന് അവസാനിക്കും. നാല് മേഖലകളിലായി നടക്കുന്ന മൂല്യനിർണയ ക്യാമ്പുകളുടെ ആദ്യഘട്ടം ഏപ്രലിൽ എട്ടിന് അവസാനിക്കും. മേയ് മാസം ആദ്യവാരം ഫലം പ്രഖ്യാപനമുണ്ടാകും. ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും.
Story Highlights- SSLC, Plus Two
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here