പൂച്ചാക്കൽ അപകടം; ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ആലപ്പുഴ പൂച്ചാക്കൽ അപകടത്തിൽ കാറോടിച്ച മനോജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. മദ്യപിച്ച് വാഹനമോടിക്കൽ, വധശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് പൂച്ചാക്കൽ പള്ളിവെളിയിലായിരുന്നു സംഭവം നടന്നത്. അമിതവേഗത്തിൽ എത്തിയ കാർ നാല് വിദ്യാർത്ഥിനികളെ ഉൾപ്പെടെ ഇടിക്കുകയായിരുന്നു. വിദ്യാർത്ഥിനികളുടെ നില തൃപ്തികരമാണ്. അപകടത്തിൽ അനഘ എന്ന വിദ്യാർത്ഥിനിയുടെ ഇരുകാലുകൾക്കും ഒടിവ് സംഭവിച്ചിരുന്നു. കുട്ടിയെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. എട്ട് പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.

വാഹനം ഓടിച്ച മനോജും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തും സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top