Advertisement

കൊറോണ: കൊച്ചി ഇൻഫോപാർക്കിൽ പഞ്ചിംഗ് നിർത്തിവച്ചു

March 11, 2020
Google News 1 minute Read

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ കൊച്ചി ഇൻഫോപാർക്കിൽ പഞ്ചിംഗ് താത്കാലികമായി നിർത്തിവച്ചു. ഇത് സംബന്ധിച്ച് വിവിധ കമ്പനികൾക്ക് നിർദേശം നൽകി. പത്തനംതിട്ട സ്വദേശികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സംവിധാനം ഒരുക്കും. പത്തനംതിട്ടയിൽ കൊറോണ സംശയത്തിൽ കൂടുതൽ പേർ നിരീക്ഷണത്തിലായ സാഹചര്യത്തിലാണ് ഇൻഫോപാർക്കിലും നിയന്ത്രണമേർപ്പെടുത്തിയത്.

സംസ്ഥാനത്ത് ഇതുവരെ പതിനാല് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ ഏഴും കോട്ടയത്ത് നാലും എറണാകുളത്ത് മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവരിൽ 259 പേർ ആശുപത്രിയിലാണ്.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ കൂടുന്നയിടങ്ങൾ ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ തീയറ്ററുകൾ അടച്ചിടും. എൽഡിഎഫും പൊതുപരിപാടികൾ മാറ്റിവച്ചിട്ടുണ്ട്.

story highlights- corona virus, info park, kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here