Advertisement

കൊവിഡ് 19: ഇറാന്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് സൗദി

March 11, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് കൈകാര്യം ചെയ്യുന്നതില്‍ ഇറാന്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് സൗദി മന്ത്രിസഭാ യോഗം. വൈറസിനെതിരെയുള്ള അന്താരാഷ്ട്ര പ്രതിരോധ ശ്രമങ്ങളെ ഇറാന്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും മന്ത്രിസഭാ യോഗം കുറ്റപ്പെടുത്തി.

സൗദി പൗരന്മാര്‍ ഇറാന്‍ സന്ദര്‍ശിക്കുമ്പോള്‍ പാസ്‌പോര്‍ട്ടുകളില്‍ എന്‍ട്രി സീലും മടങ്ങുമ്പോള്‍ എക്‌സിറ്റ് സീലും പതിക്കാത്ത നടപടി അപലപനീയമാണ്. സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരില്‍ ഏറെയും ഇറാന്‍ സന്ദര്‍ശിച്ചവരാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം ഇറാന്‍ നടപടിയെ വിമര്‍ശിച്ചത്. വാണിജ്യ മന്ത്രിയും ആക്ടിംഗ് മീഡിയാ മന്ത്രിയുമായ മാജിദ് അല്‍ ഖസാബിയാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചത്.

റിയാദ് അല്‍യമമ കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിയല്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് ഗവര്‍ണറേറ്റില്‍ സ്വീകരിച്ച നടപടികള്‍ താത്കാലികമാണ്. വൈറസ് പടരുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നടപടി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും മികച്ച വൈദ്യസഹായം നല്‍കാന്‍ ആരോഗ്യ മന്ത്രാലയം ഒരുക്കിയ സംവിധാനങ്ങള്‍ തൃപ്തികരമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here