Advertisement

കൊവിഡ് 19: മൂന്ന് ഹെല്‍പ് ലൈന്‍ നമ്പരുകള്‍ കൂടി ആരംഭിച്ചു

March 11, 2020
Google News 1 minute Read

സംസ്ഥാനത്തെ കൊവിഡ് 19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുകണക്കിനാളുകള്‍ ആണ് കോള്‍ സെന്ററിലേയ്ക്ക് വിളിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് മൂന്നു നമ്പറുകള്‍ കൂടെ ചേര്‍ത്ത് ഇപ്പോള്‍ ആറ് ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സജ്ജമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് കൊവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 21 പേരാണ് കോള്‍സെന്ററില്‍ 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നത്. കൃത്യവും ആധികാരികവുമായ വിവരങ്ങള്‍ അറിയാന്‍ കോള്‍ സെന്ററുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here