ജനങ്ങളെ സേവിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് വിട്ടത് : ജ്യോതിരാദിത്യ സിന്ധ്യ

ജനങ്ങളെ സേവിക്കുകയെന്ന ലക്ഷ്യം കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന് ജ്യോതിരാദിത്യ സിന്ധ്യ.കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യ ഔദ്യോഗികമായി ഇന്ന് ബിജെപിയില്‍ ചേര്‍ന്നു.
അതേസമയം, ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതിനോട് വൈകാരികമായി പ്രതികരിച്ച രാഹുല്‍ ഗാന്ധി അദ്ദേഹത്തെ ഒരിക്കലും അവഗണിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടു. സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച 22 എംഎല്‍എ മാരുടെ ഗ്രൂപ്പിലും ഭിന്നത രൂപപ്പെട്ടതായാണ് സൂചന. ബിജെപിയില്‍ ചേര്‍ന്ന സിന്ധ്യയ്ക്ക് മധ്യപ്രദേശില്‍ നിന്ന് ഒഴിവുള്ള രാജ്യസഭാ സീറ്റ് പാര്‍ട്ടി നല്‍കും.
പതിനെട്ട് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ അംഗത്വം നല്‍കി. മോദിയുടെ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിച്ച ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ബിജെപി മികച്ച മാധ്യമം ആകുമെന്ന് ജെപി നദ്ദ വ്യക്തമാക്കി.
Story Highlights- Jyotiraditya Scindia, Congress, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here