കൊച്ചി ഇരുമ്പനം ബിപിസിഎല്ലിലെ തീപിടുത്തം നിയന്ത്രണ വിധേയം

ഇരുമ്പനം ബിപിസിഎല്ലിന്റെ വാഗൺ ഫില്ലിംഗ് യാർഡിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയം. 25ഓളം ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം ബിപിസിഎൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ചൂടുമൂലമുള്ള സ്വാഭാവിക തീപിടുത്തമെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചക്ക് രണ്ടരയോടെയാണ് ഇരുമ്പനം വാഗൺ ഫില്ലിംഗ് യാർഡിൽ തീപിടുത്തം ഉണ്ടായത്. ഇന്ധനം നിറയ്ക്കുന്ന 50മീറ്റർ നീളമുള്ള പൈപ്പിനുളിലാണ് തീപിടിച്ചത്. 25ഓളം ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൈപ്പിലുണ്ടായ സ്വാഭാവിക ലിക്കേജാണ് തീപിടുത്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും എറണാകുളം ജില്ല കളക്ടർ എസ് സുഹാസ് പറഞ്ഞു.
Story highlight: Fire Controlled, bpcl, kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here