ഒരു കൈയിൽ വളയം, മറു കൈയിൽ മൊബൈൽ; തിരക്കുള്ള റോഡിൽ ഡ്രൈവറുടെ അഭ്യാസപ്രകടനം; വീഡിയോ

തൃശൂർ-പാലക്കാട് റൂട്ടിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈലിൽ ചാറ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. ഒരു കൈയിൽ മൊബൈൽ ഫോൺ പിടിച്ച് മറു കൈകൊണ്ട് ദീർഘദൂരം ബസ് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബസിലുണ്ടായിരുന്ന യാത്രക്കാരനാണ് ഡ്രൈവറുടെ വീഡിയോ ഫോണിൽ പകർത്തിയത്. പാലക്കാട് മുതൽ ചിതലി വരെ ഇത്തരത്തിൽ ഇയാളുടെ അഭ്യാസ പ്രകടനം തുടർന്നെന്നാണ് വിവരം. ഒരു നിമിഷം പോലും തല ഉയർത്തി നോക്കാതെ, മുഖം താഴ്ത്തി തന്നെയാണ് ഇയാൾ വണ്ടിയോടിച്ചത്. ഇടയ്ക്കിടയ്ക്ക് മൊബൈലിലേക്ക് നോക്കുന്നത് വീഡിയോയിലുണ്ട്.

ഏകദേശം രണ്ടര മിനിട്ടോളം വരുന്ന വീഡിയോയാണ് പുറത്തുവന്നത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ മോട്ടോർ വാഹന വകുപ്പ് ഡ്രൈവറെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top