പാർലമെന്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും

പാർലമെന്റ് സമ്മേളനം ഇടവെളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. ഡൽഹി കലാപ വിഷയം ലോക്‌സഭ ഇന്നും രാജ്യസഭ നാളെയും ചർച്ച ചെയ്യും. റൂൾ 193 അനുസരിച്ചുള്ള ചർച്ചയാണ് രണ്ട് സഭകളിലും തുടർച്ചയായ ദിവസങ്ങളിൽ നടക്കുക.

ലോക്‌സഭയിൽ കോൺഗ്രസ് സഭാ കക്ഷിനേതാവ് അധിർ രജ്ഞൻ ചൗധരിയും ബിജെപിയിൽ നിന്നുള്ള മീനാക്ഷി ലേഖിയും നൽകിയ നോട്ടിസിലാണ് ചർച്ച. രണ്ട് മാധ്യമങ്ങൾക്കെതിരെ സർക്കാർ സ്വീകരിച്ച വിവാദമായ അച്ചടക്ക നടപടി കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഇരു സഭകളിലും ഉന്നയിക്കും. ഇതിനായി കേരളത്തിൽ നിന്നുള്ള ഒന്നിലധികം അംഗങ്ങൾ ഇരു സഭകളിലും അടിയന്തിര പ്രമേയ നോട്ടിസ് നൽകിയിട്ടുണ്ട്.

Story Highlights- Parliament

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top