രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി; നാളെ ഔദ്യോഗിക പ്രഖ്യാപനമെന്ന് റിപ്പോർട്ട്

സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത്തരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്തത്. തൻ്റെ ആരാധകക്കൂട്ടമായ രജനി മക്കൾ മണ്ട്രവുമായി നടന്ന ആറു ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് രജനികാന്ത് രാഷ്ട്രീയ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. മക്കൾ മണ്ട്രം നേതാക്കളെ കണ്ട് നാളെ പാർട്ടി പ്രഖ്യാപിക്കും എന്നാണ് വിവരം.
ചെന്നൈയിൽ രജനികാന്തിൻ്റെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ വ്യാഴാഴ്ച ഒത്തുകൂടണമെന്ന് ചൊവ്വാഴ്ച രജനികാന്തിൻ്റെ ഓഫീസിൽ നിന്ന് തങ്ങളെ അറിയിച്ചിരുന്നു എന്ന് മക്കൾ മണ്ട്രം പ്രവർത്തകർ ടൈം ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ചടങ്ങിൽ വച്ച് പാർട്ടി പ്രഖ്യാപനം ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്.
അടുത്ത തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് നടന്‍ രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പില്‍ ആരാധകരെ നിരാശരാക്കില്ലെന്നും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. 234 മണ്ഡലങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രജനീകാന്ത് മുന്‍പ് പറഞ്ഞിരുന്നു. ഇക്കാര്യം രജനീകാന്ത് വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു.
സമീപകാലത്തായി മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന രജനിയുടെ പാർട്ടിയുടെ രാഷ്ട്രീയ ചായ്‌വ് എങ്ങനെയായിരിക്കും എന്നത് രാഷ്ട്രീയ ഇടങ്ങളിൽ ചൂടൻ ചർച്ചയാണ്. നേരത്തെ, കമൽ ഹാസനുമായി കൈകോർക്കുമെന്ന സൂചന രജനികാന്ത് നൽകിയിരുന്നു. രജനികാന്തിന്റെ വാക്കുകളോട് അനുകൂലമായാണ് കമൽഹാസൻ പ്രതികരിച്ചത്.
Story Highlights: Rajinikanth may announce political party tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here