തൃശൂരിൽ എസ്എസ്എൽസി പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിക്ക് നേരെ തെരുവ് നായ ആക്രമണം

തൃശൂർ ചെറുത്തുരുത്തിയിൽ എസ്എസ്എൽസി പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു. ചെറുതുരുത്തി ഗവ ഹയർസെക്കണ്ടറി സ്‌കൂളിലെ പരീക്ഷാ ഹാളിനകത്തുവച്ചാണ് സംഭവം. പ്രാഥമിക ചികിത്സ തേടിയ ശേഷം വിദ്യാർത്ഥിനി വീണ്ടും പരീക്ഷ എഴുതി.
എസ്എസ്എൽസി മലയാളം രണ്ടാം പേപ്പർ പരീക്ഷ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. സ്‌കൂൾ കോബൗണ്ടിനകത്ത് കയറിയ തെരുവ് നായ പരീക്ഷാ ഹാളിനകത്തേക്ക് കയറി വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് കൈയ്ക്ക് കടിയേറ്റ വിദ്യാർത്ഥിയെ ചെറുതുരുത്തി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം സ്‌കൂളിൽ തിരിച്ചെത്തിച്ച് വീണ്ടും പരീക്ഷ എഴുതിച്ചു.
സ്‌കൂൾ അധികൃതർ വിവരം അറിയിച്ചതനുസരിച്ച് ഷൊർണൂരിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റും, ചെറുതുരുത്തി പൊലീസും, നാട്ടുകാരും സ്ഥലത്തെത്തി. സ്‌കൂളിന്റെ പരിസരത്ത് പരിശോധന നടത്തി. തെരുവ് നായ ശല്യം നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിന് പരിമിതികളുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി. പരീക്ഷ എഴുതിയ ശേഷം വിദഗ്ധ ചികിത്സ നൽകുന്നതിനായി വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here