ഇറാനിൽ കുടുങ്ങിക്കിടക്കുന്നവരുടെ രണ്ടാം സംഘം നാളെ മുംബൈയിൽ എത്തും: കേന്ദ്രസർക്കാർ

ഇറാനിൽ കുടുങ്ങിക്കിടക്കുന്നവരുടെ രണ്ടാം സംഘം നാളെ മുംബൈയിൽ എത്തുമെന്ന് കേന്ദ്രസർക്കാർ. അടുത്ത ദിവസങ്ങളിൽ ബാക്കിയുള്ളവരെയും പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിക്കും. കേന്ദ്ര സർക്കാർ ജാഗരൂഗർ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര മന്ത്രിമാർ വിദേശ സന്ദർശനം നടത്തുതെന്ന് മോദി നിർദേശം നൽകി. അതേസമയം വിമാനത്താവളങ്ങളിൽ കുടുങ്ങിയവരെ പരിശോധിക്കാൻ പ്രത്യേക ആരോഗ്യ സംഘം ഇറ്റലിലേക്ക് യാത്ര തിരിച്ചു. കൊവിഡ്-19 ബാധിതരല്ലെന്ന് ഉറപ്പ് വരുത്തിയവരെയാണ് ഇറാനിൽ നിന്ന് മുംബൈയിലേക്ക് എത്തിക്കുക. നാളെ രണ്ടാം വിമാനം മുംബൈയിൽ എത്തിയ ശേഷം അടുത്ത ദിവസങ്ങളിൽ മറ്റ് രണ്ട് വിമാനങ്ങളും പുറപ്പെടും. കഴിഞ്ഞ ദിവസം ആദ്യ സംഘം ഡൽഹിയിൽ എത്തിയിരുന്നു.
Read Also: ‘ഭയക്കേണ്ടതില്ല; രോഗവിവരം മറച്ചുവയ്ക്കരുത്’; കൊറോണയെ അതിജീവിച്ച പെൺകുട്ടി
പരിശോധന കൂടാതെ ഒരാളെ പോലും ഇന്ത്യയിലെത്തിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോകസഭയിൽ പറഞ്ഞു. അതിർത്തികളിൽ പരിശോധന കർശനമാക്കിയതായും കൊവിഡ്-19 പരിശോധന സ്വകാര്യ ലാബിൽ നടത്തേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി. ഒരു ലക്ഷം പരിശോധന കിറ്റുകൾ തയാറാണ്.
ഡൽഹിയിൽ സിനിമാ തിയറ്ററുകൾ മാർച്ച് 31 വരെ അടച്ചിട്ടു. കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ രക്ഷപ്പെടുത്താൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്കുള്ള സന്ദർശക വിസ കേന്ദ്രസർക്കാർ ഏപ്രിൽ 15 വരെയാണ് നിർത്തി വച്ചത്. ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസ് എയർ ഇന്ത്യ താത്കാലികമായി റദ്ദാക്കി. രാജ്യത്ത് ഇതുവരെ 73 പേർക്ക് കൊവിഡ്-19 വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചത് കേരളത്തിലാണ്.
coronavirus, iran, central govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here