‘ഭയക്കേണ്ടതില്ല; രോഗവിവരം മറച്ചുവയ്ക്കരുത്’; കൊറോണയെ അതിജീവിച്ച പെൺകുട്ടി

കൊവിഡ് 19 ബാധിതർ ഭയക്കേണ്ടതില്ലെന്ന് കൊറോണയെ അതിജീവിച്ച പെൺകുട്ടി. മറ്റുള്ളവരിലേക്ക് വൈറസ് പകരാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഐസൊലേഷൻ വാർഡിലേയ്ക്ക് പോകും മുൻപ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും പെൺകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.

ചൈനയിലെ വുഹാനിൽ നിന്നെത്തിയ, കേരളത്തിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ച പെൺകുട്ടിയാണ് ട്വന്റിഫോറിനോട് പ്രതികരിച്ചത്. തുടക്കത്തിൽ തൊണ്ടയിൽ അസ്വസ്ഥതയും ചുമയും മാത്രമായിരുന്നു അനുഭവപ്പെട്ടതെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സ തേടുകയായിരുന്നു.

കൊറോണയുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഐസൊലേഷൻ വാർഡിനെ പേടിക്കേണ്ടതില്ല. രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണം. രോഗവിവരങ്ങൾ മറച്ചുവയ്ക്കുന്നതിനോട് യോജിക്കാനാകില്ലെന്നും പെൺകുട്ടി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top