കൊവിഡ് 19 : സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് ബിജെപിയുടെ പൊതുപരിപാടി

സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച കൊവിഡ് 19 ജാഗ്രതാ നിര്‍ദേശം ലംഘിച്ച് കോട്ടയത്ത് ബിജെപി ജില്ലാ പ്രസിഡന്റിന്റെ ചുമതല ഏല്‍ക്കല്‍ ചടങ്ങ്. ചടങ്ങില്‍ 150 ലധികം ആളുകള്‍ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ട്. കോട്ടയം ജില്ലയില്‍ നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇത് അവഗണിച്ചാണ് ബിജെപി ചടങ്ങ് നടത്തിയത്.

കോട്ടയത്ത് കൊവിഡ് 19 ബാധിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് ഉള്‍പ്പടെ പുറത്ത് വിട്ട് രോഗ ബാധിതരുടെ കോണ്‍ടാക്ട് ലിസ്റ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ബിജെപി പരിപാടി സംഘടിപ്പിച്ചത്. ജാഗ്രതാ നിര്‍ദേശം ലംഘിച്ച് തൃശൂരില്‍ സിഐടിയുവും പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. സിഐടിയു ജില്ലാ കമ്മിറ്റിയാണ് സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് നൂറിലധികം ആളുകള്‍ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചാണ് യോഗം സംഘടിപ്പിച്ചതെന്നായിരുന്നു സിഐടിയു ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. കളക്ടറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് യോഗം നിര്‍ത്തിവച്ചു.

 

Story Highlights- covid 19, BJP’s public program

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top