Advertisement

കൊവിഡ് 19 : ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന ആഘോഷങ്ങള്‍ ഒഴിവാക്കണം കൊല്ലം കളക്ടര്‍

March 12, 2020
Google News 1 minute Read

കൊവിഡ് 19 രോഗപ്രതിരോധത്തിന് എല്ലാവരും സഹകരിക്കണമെന്നും മതപരമായ ചടങ്ങുകളിലും ഉത്സവങ്ങളിലും ആള്‍ക്കൂട്ടം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും കൊല്ലം കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പ്രതിനിധികളുടെയും ഉത്സവകമ്മിറ്റി ഭാരവാഹികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ആചാരാനുഷ്ഠാനങ്ങളും പൂജാകര്‍മങ്ങളും നടത്തുമ്പോള്‍ ആഘോഷങ്ങള്‍ ഒഴിവാക്കണം. ഘോഷയാത്രകള്‍, കലാപരിപാടികള്‍, അന്നദാനം, പൊങ്കാല തുടങ്ങി ആള്‍ക്കൂട്ടത്തിന് സാധ്യതയുള്ള എല്ലാ പരിപാടികളും ഒഴിവാക്കണം. മതപരമായ ചടങ്ങുകള്‍, പൂജകള്‍ എന്നിവയ്ക്ക് തടസം ഇല്ലെങ്കിലും പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തണം.

പനി, ചുമ, ശ്വാസംമുട്ട്, മറ്റ് അസുഖങ്ങള്‍ എന്നിവ ഉള്ളവര്‍ ഒരു കാരണവശാലും പൊങ്കാലയിലോ മറ്റ് കൂട്ടായ്മകളിലോ പങ്കെടുക്കരുത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണ് വ്യാപനം ഒരു മീറ്റര്‍ ചുറ്റളവിലുള്ളവരിലേക്ക് പകരാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് നിര്‍ദേശം. ആരാധനാലയങ്ങളില്‍ ഒരു കൈ അകലത്തില്‍ ആളുകള്‍ നില്‍ക്കേണ്ടതാണ്. തിക്കും തിരക്കും രോഗം വേഗത്തില്‍ പടരുന്നതിനുള്ള സാധ്യത ഒരുക്കും. പൊതുജനങ്ങള്‍ പ്രത്യേക സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ഇത്തരം അഘോഷഉത്സവ പൊങ്കാല പരിപാടികളില്‍ നിന്ന് സ്വമേധയാ വിട്ടുനില്‍ക്കണം. നിര്‍ദേശങ്ങള്‍ പാലിക്കാതെയും പൊതുജനാരോഗ്യം കണക്കിലെടുക്കാതെയും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

 

covid 19: Kollam collector avoid crowds celebrating, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here