കൊവിഡ് 19: കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

കോട്ടയം ജില്ലയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് വ്യക്തികള്‍ ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് എട്ട് വരെ ഉള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള പൊതു സ്ഥലങ്ങള്‍ അവിടെ അവര്‍ ചിലവഴിച്ച സമയം എന്നിവ പുറത്തുവിട്ടു.
ഈ തീയതികളില്‍ നിശ്ചിത സമയങ്ങളില്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇവര്‍ 0481 2583200, 7034668777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കാണും. ചില ആളുകളെങ്കിലും നിര്‍ഭാഗ്യവശാല്‍ ശ്രദ്ധയില്‍ പെടാതെ വന്നിട്ടുണ്ടാകും. അത്തരം ആളുകള്‍ക്കു ആവശ്യമായ സഹായങ്ങള്‍ ചെയുന്നതിനാണ് മുകളില്‍ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച ഒന്നാമത്തെയാള്‍ പോയ സ്ഥലങ്ങള്‍
തിയതി 29-02-2020
സമയം രാവിലെ 10.30
കൂത്താട്ടുകുളം മൂവാറ്റുപുഴ റോഡിലുള്ള ആര്യാസ് ഹോട്ടല്‍
തിയതി 01-03-20202
സമയം രാവിലെ 10.00 മുതല്‍ 10.30 വരെ
ചെങ്ങളം വായനശാലയക്ക് അടുത്തുള്ള ഉസ്മാന്‍ കവലയിലെ പെട്രോള്‍ പമ്പ്
തിയതി 02-03-2020
സമയം രാവിലെ 10.30
പുനലൂരിലുള്ള ബന്ധുവിന്റെ വീട്
തിയതി 02-03-2020
സമയം രാത്രി 08.30 മുതല്‍ 9.00 വരെ
റാന്നിയിലുള്ള റാന്നി ഗേറ്റ് ഹോട്ടല്‍, എക്‌സിക്യൂറ്റീവ് ബാര്‍
തിയതി 03-03-2020
സമയം രാവിലെ 10.00 മുതല്‍ 10.30 വരെ
ചെങ്ങളത്തുള്ള റൂബി ജൂവല്‍ ഷോപ്പ്, തിരുവാതുക്കലുള്ള ഡോ. വിനോദ് മണിയുടെ ക്ലിനിക്
തിയതി 04-03-2020
സമയം ഉച്ചകഴിഞ്ഞ്
ചിങ്ങവനത്തുള്ള ജോമീസ് വര്‍ക്ക്‌ഷോപ്പ്
തിയതി 04-03-2020
ഉച്ചകഴിഞ്ഞ് 2.00 മണിക്ക്
കോടിമാതയിലുള്ള രാജേഷ് ഷോപ്പ്
തിയതി 04-03-2020
സമയം രാത്രി 8.30
റാന്നി മാര്‍ത്തോമ ആശുപത്രി
തിയതി 05-03-2020
സമയം ഉച്ചയ്ക്ക് 12.00 മുതല്‍ 3.00 വരെ
പത്തനംതിട്ടയിലുള്ള ജോസ്‌കോ ജൂവലറി
തിയതി 05-03-2020
സമയം ഉച്ചകഴിഞ്ഞ് 3.00
റാന്നിയിലുള്ള ഹോട്ടല്‍ റാന്നി ഗേറ്റ്
തിയതി 05-03-2020
സമയം രാത്രി 8.30 മുതല്‍ 9.00 വരെ
കോട്ടയം സിഎംഎസ് കോളജിന് സമീപത്തുള്ള എഎം ബേക്കഴ്‌സ്
തിയതി 06-03-2020
സമയം രാവിലെ 10.30
തിരുവാതുക്കലുള്ള ഡോ. വിനോദ് മണിയുടെ ക്ലിനിക്കില്‍
തിയതി 07-03-2020
സമയം ഉച്ചകഴിഞ്ഞ്
ചെങ്ങളത്തുള്ള സുജിലിന്റെ ഹൗസ് വാമിംഗിന്
തിയതി 07-03-2020
സമയം വൈകുന്നേരം മൂന്ന് മുതല്‍ നാല് വരെ
ഇല്ലിക്കലുള്ള മീന്‍ കട
തിയതി 07-03-2020
സമയം രാത്രി 9.30 മുതല്‍ 10.00 വരെ
ചെങ്ങളം ആംബാക്കുഴി തട്ടുകട.
തിയതി 08-03-2020
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നു.
രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍ സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പ്
തിയതി 29-02-2020
സമയം രാവിലെ 10.30
കൂത്താട്ടുകുളം മൂവാറ്റുപുഴ റോഡിലുള്ള ആര്യാസ് ഹോട്ടല്‍
തിയതി 02-03-2020
സമയം രാവിലെ 10.30
പുനലൂരുള്ള ബന്ധുവിന്റെ വീട്
തിയതി 03-03-2020
സമയം രാവിലെ 11 മുതല്‍ 12 വരെ
റാന്നിയിലുള്ള ഗോള്‍ഡന്‍ ഹൈപ്പര്‍മാര്‍ക്കറ്റ്
തിയതി 04-03-2020
സമയം: വൈകുന്നേരം
റാന്നിയിലുള്ള മാര്‍ത്തോമ പ്രൈവറ്റ് ക്ലിനിക്ക്
തിയതി 05-03-2020
സമയം ഉച്ചയ്ക്ക് 12.00 മുതല്‍ 3.00 വരെ
പത്തനംതിട്ട ജോസ്‌കോ ജൂവലേഴ്‌സ്
തിയതി 05-03-2020
സമയം വൈകുന്നേരം മൂന്നുമണി
റാന്നിയിലുള്ള ഹോട്ടല്‍ റാന്നി ഗേറ്റ്
തിയതി 05-03-2020
സമയം രാത്രി 8.30 മുതല്‍ 9.00 വരെ
കോട്ടയത്തുള്ള എഎം ബേക്കേഴ്‌സ്
തിയതി 06-03-2020
സമയം രാവിലെ 10.30
ചെങ്ങളത്തുള്ള ഡോ. വിനോദ് മണിയുടെ ക്ലിനിക്ക്
തിയതി 08-03-2020
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നു.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here