സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും 31 വരെ സന്ദര്‍ശനാനുമതിയില്ല

കൊവിഡ് 19 ഭീഷണി കണക്കിലെടുത്ത് പുരാവസ്തു, പുരാരേഖ വകുപ്പുകളുടെ അധീനതയിലുള്ള സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ പൊതുജന സന്ദര്‍ശനാനുമതി 31 വരെ നിര്‍ത്തിവച്ച് ഉത്തരവായി. എന്നാല്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ യഥാവിധി ഹാജരാകണം.

സിനിമാ തിയറ്ററുകള്‍ 31 വരെ അടച്ചിടാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പൊതുജനങ്ങള്‍ ഒത്ത് ചേരുന്ന കലാ സംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Story Highlights- Monuments and museums,  not allowed until 31, coronavius, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top