Advertisement

കൊവിഡ് 19 ; എറണാകുളം ജില്ലയില്‍ നിരീക്ഷണം കര്‍ശനമാക്കി

March 12, 2020
Google News 1 minute Read

കൊവിഡ് 19 രോഗ നിരീക്ഷണം കര്‍ശനമാക്കി എറണാകുളം ജില്ല. നെടുമ്പാശേരി വിമാനതാവളത്തിലും ,റെയില്‍വ്വേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി. ഇറ്റലിയില്‍ നിന്നുമെത്തിയവരെ സാമ്പിളുകള്‍ ശേഖരിച്ച ശേഷം വീടുകളിലേക്കയച്ചു.

കൊവിഡ് 19 രോഗ നിരീക്ഷണം നെടുമ്പാശേരി വിമാനതാവളത്തിലടക്കം ശക്തമാക്കിയിരിക്കുകയാണ്. രോഗലക്ഷണങ്ങളുമായി നെടുമ്പാശേരിയിലെത്തിയവരെ പരിശോധകള്‍ പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ എത്തിച്ച് സാമ്പിളുകള്‍ ശേഖരിച്ചു. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും. കൊവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു.

വിദേശത്ത് നിന്ന് തിരികെ വരുന്നവരെ എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറികള്‍ ആക്കി തിരിക്കും.  ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവരെ കാറ്റഗറി എ യില്‍ ഉള്‍പ്പെടുത്തും. ഇവര്‍ സ്വന്തം വീടുകളില്‍ തന്നെ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണം. കടുത്ത പനി, തൊണ്ടവേദന ഉളളവരെയും, ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ള ഗര്‍ഭിണികള്‍, 60 വയസിന് മേല്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങള്‍ ഉളളവരേയും കാറ്റഗറി ബി യില്‍ ഉള്‍പ്പെടുത്തും. ഇവര്‍ ദിശയുമായോ, കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പട്ട് അവിടെ നിന്ന് നിര്‍ദേശിക്കുന്ന ആശുപത്രിയില്‍ ചികിത്സ തേടണം. കടുത്ത പനി, തൊണ്ടവേദന, ശ്വാസ തടസം, ശ്വാസം മുട്ട്, മറ്റ് ഗുരുതര രോഗ ലക്ഷണങ്ങള്‍, തുടങ്ങിയവ ഉള്ളവരെ കാറ്റഗറി സി യില്‍ ഉള്‍പ്പെടുത്തി ഹോസ്പിറ്റല്‍ ഐസോലേഷന്‍ മുറിയില്‍ നിരീക്ഷിക്കും. ഇതിനിടെ എറണാകുളത്തെ റെയില്‍വ്വേ സ്റ്റേഷനുകളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചു.

 

Story Highlights- Covid 19, Surveillance  tightened, Ernakulam district, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here