ഹോർട്ടികോർപ്പ് അഴിമതി; നാളെ ഉന്നതല യോഗം
ഹോർട്ടികോർപ്പിൽ അഴിമതിയെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ വിളിച്ച ഉന്നതതല യോഗം നാളെ. കാർഷികോത്പാദന കമ്മീഷണറോട് മന്ത്രി റിപ്പോർട്ടും തേടി. ഹോർട്ടികോർപ്പിൽ ഗുരുതര ക്രമക്കേടെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്നാണ് കൃഷിമന്ത്രിയുടെ ഇടപെടൽ. വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ എസ്പി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read Also: സവാള വില നിയന്ത്രിക്കാനുള്ള സർക്കാർ ഇടപെടൽ അട്ടിമറിച്ച് ഹോർട്ടി കോർപ്പ്
കർഷകരിൽ നിന്ന് നേരിട്ടു പച്ചക്കറി സംഭരിക്കാൻ ഹോർട്ടികോർപ്പിന് 17 കോടി രൂപയാണ് സർക്കാർ നൽകിയത്. ഹോർട്ടികോർപ്പാകട്ടെ തമിഴ്‌നാട്, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ ഇടനിലക്കാർ വഴിയാണ് ഇടപാട് നടത്തിയത്. പച്ചക്കറി ഏജൻറുമാരുടെ ചെലവിൽ രണ്ട് ഉന്നതർ ചൈനയിലേക്കും യാത്ര ചെയ്തു. നിലവാരമില്ലാത്ത പച്ചക്കറികൾ ചീത്തയായതിനെ തുടർന്ന് ആനയറയിലെ വേൾഡ് മാർക്കറ്റിൽ കുഴിച്ചുമൂടിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. കമ്മീഷൻ തട്ടാനായി ആവശ്യത്തിലേറെ ലോഡ് പച്ചക്കറിയാണ് ഇറക്കിയത്. പൂജപ്പുരയിലെ ഹോർട്ടികോർപ്പ് ആസ്ഥാനത്തും ആനയറ വേൾഡ് മാർക്കറ്റിലുമായിരുന്നു വിജിലൻസ് പരിശോധന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here