തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. വലിയമല സ്വദേശി മേഴ്‌സിയാണ് മരിച്ചത്. മൂന്ന് ദിവസം മുൻപായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ ഭർത്താവ് സുന്ദരേശൻ മേഴ്‌സിയെ വെട്ടി വീഴ്ത്തി. തുടർന്ന് മേഴ്‌സിയുടെ ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് മേഴ്‌സിയെ തിരുവന്തപുരം മെഡിക്കൽ കോളജിലെത്തിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മേഴ്‌സി ഇന്നലെ രാത്രിയോടെ മരിച്ചു. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുന്ദരേശൻ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top