മധ്യപ്രദേശില്‍ സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള കമല്‍ നാഥിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

മധ്യപ്രദേശില്‍ സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള മുഖ്യമന്ത്രി കമല്‍ നാഥിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ആറ് മന്ത്രിമാര്‍ അടക്കമുള്ള എംഎല്‍എമാര്‍ രാജി പ്രഖ്യാപനത്തില്‍ ഉറച്ച് നില്‍ക്കുന്നതായി വ്യക്തമാക്കി. ഒഴിവുവന്ന രാജ്യസഭാ സീറ്റ് ദ്വിഗ്‌വിജയ് സിംഗിന് നല്‍കാനുള്ള ഹൈക്കമാന്‍ഡ് നിര്‍ദേശത്തിനെതിരെയും മധ്യപ്രദേശ് കോണ്‍ഗ്രസ് ഘടകത്തില്‍ ഭിന്നത ഉടലെടുത്തു.

ബംഗളൂരുവിലുള്ള 22 വിമതരും രാജി തിരുമാനത്തില്‍ ഉറച്ച് നില്‍ക്കും എന്ന് പ്രഖ്യാപിച്ചതോടെ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിസന്ധിയിലായി. ജയ്പൂരില്‍ ഉള്ള എംഎല്‍എമാരിലെ ഒരു വിഭാഗം ഉടന്‍ സംസ്ഥനാത്തേക്ക് മടങ്ങണം എന്ന ആവശ്യം ഉന്നയിച്ചതായും അനൗദ്യോഗിക സൂചന ഉണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും പരാജയത്തിലേക്ക് നീങ്ങുകയാണെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് നേതൃത്വം.

സോണിയ ഗാന്ധി ഇന്നലെ വൈകിട്ട് വിളിച്ച മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലും സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള നിര്‍ദേശങ്ങളൊന്നും ഉയര്‍ന്നു വന്നില്ല. കൂടുതല്‍ ചോര്‍ച്ച സ്വന്തം ക്യാമ്പില്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുക മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിനിടെയണ് ഒഴിവ് വന്ന രാജ്യസഭാ സീറ്റ് ദ്വിഗ് വിജയ് സിംഗിന് നല്‍കാനുള്ള ഹൈക്കമാന്‍ഡ് തിരുമാനം വീണ്ടും സംസ്ഥാന ഘടകത്തില്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ സാഹചര്യം ഇത്രമേല്‍ മോശമാക്കിയ ദ്വിഗ് വിജയ് സിംഗിന് ഈ സ്ഥാനം നല്‍കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ കരുതലോടെ നടത്തുകയാണ് ബിജെപി ഇതിന്റെ ഭാഗമായ് പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരുമായും ശിവരാജ് സിംഗ് ചൗഹാന്‍ ചര്‍ച്ച നടത്തി. കമല്‍ നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് ഔദ്യോഗികമായ് ഗവര്‍ണറെ അറിയിക്കാനാണ് ബിജെപി ഇപ്പോള്‍ തിരുമാനിച്ചിട്ടുള്ളത്.

Story Highlights: madhya pradesh, Kamal Nath

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top