Advertisement

മൂന്നും നാലും പത്രസമ്മേളനം നടത്തേണ്ട ആവശ്യമില്ല; ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ: രമേശ് ചെന്നിത്തല 

March 12, 2020
1 minute Read

കൊവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ മാധ്യമങ്ങളെ കാണുന്നതില്‍ ഭരണ പ്രതിപക്ഷ പോര്. എല്ലാ ദിവസവും മൂന്നും നാലും പത്രസമ്മേളനം നടത്തേണ്ട ആവശ്യമില്ല. ആരോഗ്യ വകുപ്പ് മന്ത്രി ഇമേജ് ബില്‍ഡിംഗ് നിര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് 19 രോഗ പ്രതിരോധത്തില്‍ വീഴ്ചകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലമാണ് നിയമസഭ. ഇന്നലെ നിയമസഭയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെ വളച്ചൊടിച്ച് സര്‍ക്കാരിന് അനുകൂലമായ ഭാഗങ്ങള്‍ മാത്രമാക്കി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു

ആരോഗ്യ മന്ത്രി എല്ലാ ദിവസവും മൂന്നും നാലും പത്രസമ്മേളനം നടത്തേണ്ട ആവശ്യമില്ല. ആരോഗ്യ മന്ത്രിയുടെ മീഡിയാ മാനിയ ഒഴിവാക്കണം. അവരുടെ മീഡിയ മാനിയ കൂടിപ്പോകുന്നുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ സഭയില്‍ ഉന്നയിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top