അതിജീവന കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞവൾ; ആൻവിമോൾക്ക് സഹായമഭ്യർത്ഥിച്ച് നന്ദു

കാൻസറിനെ മനധൈര്യം കൊണ്ട് നേരിട്ട നന്ദു മഹാദേവ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. ഒന്നരവയസുകാരി ആൻവിമോൾക്ക് സഹായമഭ്യർത്ഥിച്ചുള്ള നന്ദുവിന്റെ ഒരു പോസ്റ്റ് നൊമ്പരപ്പെടുത്തുന്നതാണ്. കണ്ണിൽ കാൻസർ ബാധിച്ച ആൻവിമോളുടെ ചികിത്സയ്ക്കായി അടിയന്തമായി അഞ്ച് ലക്ഷം രൂപ ആവശ്യമാണെന്ന് നന്ദു ഫേസ്ബുക്കിൽ കുറിച്ചു.
തങ്ങളുടെ അതിജീവന കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞവളാണ് ആൻവിമോളെന്ന് നന്ദു പറയുന്നു. പ്രായം കുറവാണെങ്കിലും കീമോ മരുന്നുകളെ പുഞ്ചിരിയോടെയാണ് അവൾ നേരിടുന്നത്. തന്റെ കുഞ്ഞിക്കണ്ണുകളിൽ കാൻസർ ആണെന്നോ അത് എന്താണെന്നോ അവൾക്കറിയില്ലെന്ന് നന്ദു കുറിച്ചു.
ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിൽ ആണ് തുടർ ചികിത്സ. ഉള്ളതൊക്കെ വിറ്റുപെറുക്കിയാണ് അച്ഛൻ വിനീതും അമ്മ ഗോപികയും അവളെ ചികിത്സിച്ചത്. അവളുടെ ചികിത്സയ്ക്കായി ഏഴ് ദിവസത്തിനുള്ളിൽ അഞ്ച് ലക്ഷം രൂപ വേണമെന്നും നന്ദു കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണം
ഞങ്ങളുടെ അതിജീവന കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞവളാണ് ഒന്നര വയസുകാരി ആൻവിമോൾ !!
പ്രായം കുറവാണെങ്കിലും പുഞ്ചിരിയോടെ കീമോ മരുന്നുകളെ നേരിടുന്ന പൊന്നുമോളുടെ ആത്മവിശ്വാസം ഞങ്ങൾക്കൊക്കെ ഊർജ്ജമാണ്…!!
തന്റെ കുഞ്ഞിക്കണ്ണുകളിൽ കാൻസർ ആണെന്നോ അത് എന്താണെന്നോ പോലും അറിയില്ല അവൾക്ക്.. വേദന എടുക്കുന്നു എന്ന് ശരിക്ക് പറയാൻ പോലുമറിയില്ല..എങ്കിലും വേദനകൾ കുറയുമ്പോൾ പൂർണ്ണ സന്തോഷവതിയാണ് കക്ഷി..
അവൾ ഉറപ്പായും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരും..നമുക്കൊപ്പം നമ്മുടെ പൊന്നോമനയായി വളർന്ന് വരും..സമൂഹത്തിന് വെളിച്ചമാകുന്ന ഒരു മാണിക്യമായി അവൾ വളരും..
അവളുടെ കുഞ്ഞിക്കണ്ണുകൾ സംരക്ഷിക്കാനും ജീവിതം സുരക്ഷിതമാക്കാനും ഏഴ് ദിവസം കൊണ്ട് അഞ്ച് ലക്ഷത്തോളം രൂപയാണ് നമ്മള് കണ്ടെത്തുവാനുള്ളത്…
ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിൽ ആണ് തുടർ ചികിത്സ.. ഉള്ളതൊക്കെ വിറ്റുപെറുക്കിയാണ് വിനീതും ‘അമ്മ ഗോപികയും പൊന്നുമോളെ ഇതുവരെ ചികിത്സിച്ചത്..രണ്ടു മക്കളിൽ ഇളയവളാണ് ആൻവിക്കുട്ടി..!!കൂടേക്കളിക്കാൻ ഊർജ്ജസ്വലയായി ആൻവിമോൾ വരുന്നതും കാത്തിരിക്കുകയാണ് ചേച്ചി അലംകൃത..നമ്മളൊന്നിച്ചു ശ്രമിച്ചാൽ ആ കുടുംബത്തിൽ സമാധാനം തിരികെ കൊണ്ടുവരാൻ കഴിയും..
പരമാവധി സഹായിക്കുക ഒപ്പം ഇത് സുമനസുകളുടെ ശ്രദ്ധയിൽ പെടുത്താൻ എല്ലവരും share ചെയ്യുക..
അക്കൗണ്ട് ഡീറ്റൈൽസ് :
Name : Vineeth
Acnt no : 99980104726190
IFSC CODE:FDRL0001751
FEDERAL BANK CHERTHALA SOUTH
Goggle Pay : 8086581882
Mobile : 8086581882
കഴിയുന്നത് പോലെ സഹായിക്കുക പ്രിയരേ..
കൂടാതെ പരമാവധി share ചെയ്ത് സഹായിക്കുക ഒപ്പം പൊന്നുമോൾക്ക് വേണ്ടി പ്രാർത്ഥിക്കുക..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here