മോശം ഭരണ സംവിധാനത്തെ നന്നാക്കാനുള്ള സമയമായി: രജനികാന്ത്

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ചുമുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി രജനികാന്ത്. ഏറെ നാളുകളായി രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുവെന്നും മോശമായ ഭരണ സംവിധാനത്തെ നന്നാക്കുന്നതിനുള്ള സമയമായെന്നും രജനികാന്ത് പറഞ്ഞു. ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിന് പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ സംബന്ധിച്ച് രജനികാന്ത് പ്രഖ്യാപനം നടത്തിയത്.

അടുത്ത തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് നടന്‍ രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പില്‍ ആരാധകരെ നിരാശരാക്കില്ലെന്നും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. 234 മണ്ഡലങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രജനീകാന്ത് മുന്‍പ് പറഞ്ഞിരുന്നു. ഇക്കാര്യം രജനീകാന്ത് വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു.

Story Highlights: rajinikanth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top