കൊവിഡ് 19: യാക്കോബായ സഭ കുമ്പസാരം താത്കാലികമായി നിർത്തി

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യാക്കോബായ സഭ കുമ്പസാരം താത്കാലികമായി നിര്‍ത്തി. യാക്കോബായ സഭയുടെ കാതോലിക്കയും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുമായ ബസേലിയോസ് തോമസ് പ്രഥമന്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇടവകകളിലേക്ക് അയച്ചു. ഇത് എല്ലാ ഇടവകകളിലും വായിക്കണമെന്നും എല്ലാവരും ഇതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സർക്കുലറിൽ പ്രത്യേകം നിർദ്ദേശമുണ്ട്.
കുമ്പസാരത്തോടൊപ്പം ഹൂസോയും ഒഴിവാക്കി. എന്നാൽ, ആവശ്യമെങ്കിൽ വിശ്വാസികളെ ഒരുമിച്ച് നിര്‍ത്തി പാപമോചന പ്രാര്‍ത്ഥന ചൊല്ലാമെന്ന് സർക്കുലറിൽ നിർദ്ദേശിക്കുന്നുണ്ട്. വിശ്വാസി കുമ്പസാരം ആവശ്യപ്പെട്ട് വൈദികനെ സമീപിച്ചാല്‍ മാസ്‌കുകള്‍ ധരിച്ച് കുമ്പസാരിപ്പിച്ചശേഷം നെറ്റിയില്‍ റൂശ്മ ചെയ്യാതെ പാപമോചന പ്രാര്‍ത്ഥമ ചൊല്ലി വാഴ്വ് നൽകാം. വൈദികന് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പ്രാർത്ഥ്നകളിൽ നിന്ന് വിട്ടു നിൽക്കണം. ഇത്തരത്തിൽ ഞായറാഴ്ചകളിൽ വൈദികൻ്റെ സാന്നിധ്യം പള്ളിയിൽ ഇല്ലാതെ വന്നാൽ വിശ്വാസികള്‍ ഒരുമിച്ച് ചേര്‍ന്ന് യാമ പ്രാര്‍ത്ഥന ചൊല്ലി പിരിയാവുന്നതാണ്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിശ്വാസികള്‍ക്ക് കുര്‍ബാനയില്‍ നിന്ന് സ്വയമേധയാ വിട്ടുനില്‍ക്കാം. ആരാധനയ്ക്ക് ശേഷം നല്‍കി വരുന്ന ഭക്ഷണ വിതരണം നിര്‍ത്തിവയ്ക്കണം. അടിയന്തിരം, ആണ്ട്, ശവസംസ്‌കാരം മുതലായ ചടങ്ങുകള്‍ ലളിതമായി നടത്തണം. ആളുകള്‍ കൂടിവരുന്ന ചടങ്ങുകള്‍ നിര്‍ത്തിവയ്ക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
നേരത്തെ, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുസ്ലിം പള്ളികളിലെ ജുമാ നമസ്‌കാരത്തിന് മഹല്ലുകൾ സമയം ക്രമീകരിച്ചിരുന്നു. ഒരു മണിക്കൂറിലേറെ സമയം എടുത്തിരുന്ന പ്രാർത്ഥന അര മണിക്കൂറായാണ് കുറച്ചത്. കൊവിഡ് ജാഗ്രതയുടെ ഭാഗമായാണ് സംസ്ഥാനത്തെ മുസ്ലിം പള്ളികളിൽ ജുമാ നമസ്‌കാരത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. മുൻപ് മിക്ക പള്ളികളിലും 12.30 മുതൽ 2 മണി വരെ ആയിരുന്നു പ്രാർത്ഥനാ സമയം.
Story Highlights: covid 19 jacobite syrian orthodox christian church stop confession
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here