കൊവിഡ് 19: സുപ്രിംകോടതിയുടെ ഹോളി അവധി നീട്ടണമോയെന്നതില്‍ തീരുമാനം ഇന്ന്

SUPREM COURT

കൊവിഡ് 19 പശ്ചാത്തലത്തില്‍ സുപ്രിംകോടതിയുടെ ഹോളി അവധി നീട്ടണമോയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഉച്ചയ്ക്ക് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയിരുന്നു.

അവധി നീട്ടണമോ, നിയന്ത്രണം വേണോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉന്നതതല യോഗത്തെ അറിയിച്ചു. ഹോളി അവധിക്ക് ശേഷം ഈമാസം പതിനാറിനാണ് കോടതി തുറക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top