ശബരിമല നട ഇന്ന് തുറക്കും: കൊവിഡ് 19 പശ്ചാത്തലത്തില്‍ ജാഗ്രതയോടെ പത്തനംതിട്ട ജില്ല

ശബരിമല നട ഇന്ന് തുറക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പത്തനംതിട്ട ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് ഭക്തര്‍ വരുന്നത് ഒഴിവാക്കണമെന്നും ഇന്നത്തെ ജുമ്അ നമസ്‌കാരം വീടുകളിലാക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാനുളള സാധ്യതയേറുകയും ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ജില്ലാഭരണകൂടം. അതേസമയം, കഴിഞ്ഞദിവസങ്ങളില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് പ്രതീക്ഷയും നല്‍കുന്നുണ്ട്.

Read More: കൊവിഡ് 19: കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 15 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

ഇന്ന് ശബരിമല നട തുറക്കുകയാണ്. മുന്‍കരുതല്‍ കണക്കിലെടുത്ത് ശബരിമലയിലേക്ക് ആളുകള്‍ വരാതിരിക്കുന്നതാണ് നല്ലതെന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇതര സംസ്ഥാനങ്ങള്‍ക്കും സന്ദേശം കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ച ദിവസത്തെ ജുമ്അ പ്രാര്‍ത്ഥന വീടുകളിലാക്കാനും ജില്ലാഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Read More: ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും കൊവിഡ് 19 എന്ന് സംശയം

28 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. 1237 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 148 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ടിലുള്ളവരാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 19 പേരെയും നിരീക്ഷിക്കുന്നുണ്ട്. 63 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 31 പേരുടെ പരിശോധനാ ഫലം ഇനി ലഭിക്കാനുണ്ട്. പകുതിയിലധികം ഇന്ന് ലഭ്യമാകുമെന്നാണ് സൂചന. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ ഒരുക്കേണ്ട ക്രമീകരണങ്ങളും ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും ഇതിനോടകം തയാറാക്കിയിട്ടുണ്ട്.

Story Highlights: sabarimala, coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top