കൊവിഡ് 19: തൃശൂരില്‍ രോഗം സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും

തൃശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനായുള്ള റൂട്ട് മാപ്പ് ഇന്ന് പുറത്തിറക്കും. കൂടുതല്‍ ആളുകളെ നിരീക്ഷണത്തിലേക്ക് കൊണ്ടുവരാനാണിത്.

ഫെബ്രുവരി 29 ന് നാട്ടില്‍ എത്തിയ യുവാവ് മാര്‍ച്ച് ഏഴിന് ആശുപത്രിയില്‍ എത്തുന്നതുവരെ കല്ല്യാണ നിശ്ചയ ചടങ്ങുകളിലടക്കം വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം.

നിലവില്‍ ജില്ലയില്‍ ആകെ 1270 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 73 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. അഞ്ചുപേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top