Advertisement

സ്വർണ വില കുറഞ്ഞു; പവന് 1200 രൂപ കുറഞ്ഞ് 30,600 രൂപയിലെത്തി

March 13, 2020
Google News 1 minute Read

ഓഹരി വിപണിയും രൂപയും നേരിടുന്ന പ്രതിസന്ധിക്ക് പിന്നാലെ സ്വർണ വിലയും ഇടിഞ്ഞു. പവന് 1200 കുറഞ്ഞ് 30,600 ലെത്തി. ഇതോടെ ഗ്രാമിന് 3825 ആണ് ഇന്നത്തെ വില. നാല് ദിവസത്തിനിടയിൽ 1720 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്.

Read also: സ്വർണ വിലയിൽ ‘റോക്കറ്റ്’ കുതിപ്പ്; ഇന്ന് മാത്രം വർധിച്ചത് 750 രൂപ !

ഈ മാസം 9ന് റെക്കോഡ് ഭേദിച്ച് സ്വർണ വില 32,320 രൂപയിൽ എത്തിയിരുന്നു. ഇന്നലെ സ്വർണം പവന് 200 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മുന്നു ദിവസം കൊണ്ട് 520 രൂപയാണ് കുറഞ്ഞത്. ആഗോള ഓഹരിവിപണികളിലെ ഇടിവാണ് സ്വർണത്തിന് വിലകുറയാൻ കാരണം. അസംസ്‌കൃത എണ്ണ വിലയിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയതും സ്വർണ വിലയെ സ്വാധീനിച്ചു. നിലവിലെ സാഹചര്യത്തിൽ സ്വർണ വില ഇനിയും കുറയാനാണു സാധ്യത

Story highlight: Gold rate,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here