ഏറ്റവും വലിയ ഇടിവിൽ നിന്ന് ഓഹരി വിപണി തിരിച്ചു കയറുന്നു

2008ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിലായിരുന്ന ഓഹരി വിപണികൾ തിരിച്ചുകയറി. സെൻസെക്‌സ് 1325 പോയിന്റും നിഫ്റ്റി 365 പോയിന്റും ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു.
കൊവിഡ് 19 ഭീഷണിയിൽ തകർന്ന വിപണികൾ നേട്ടത്തോടെ തിരിച്ചു കയറിയ കാഴ്ചയാണ് ഇന്ന് കണ്ടത്. ചരിത്രത്തിലാദ്യമായാണ് വിപണികൾ ഒരു പകലിൽ ഇത്ര വലിയ തിരിച്ചുവരവ് നടത്തുന്നത്. രാജ്യാന്തര വിപണികളും തിരിച്ചുവരവിന്റെ പാതയിലാണ്. വിൽപന സമ്മർദത്തെ തുടർന്ന് 45 മിനിറ്റ് വ്യാപാരം നിർത്തിവച്ചിരുന്നു.
മുകേഷ് അംബാനിയും അസിം പ്രേംജിയുമുൾപ്പെടെയുള്ള വ്യവസായികൾ വൻ നഷ്ടമാണ് നേരിട്ടത്. വ്യാപാരം ആരംഭിച്ചപ്പോൾ ദേശീയ ഓഹരി വിപണിയിൽ 10 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇതോടെയാണ് രാവിലെ വ്യാപാരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വ്യാപാരത്തുടക്കത്തിൽ മുംബൈ സൂചിക 3,300ലേറെ പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി വിപണിയിൽ 966 പോയിന്റും ഇടിവുണ്ടായി. കറൻസി വിനിമയ വിപണിയിൽ രൂപ തകർന്നടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74 രൂപ 50 പൈസയിലെത്തി. 0.41 ശതമാനമാണ് രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്. മറ്റ് വിദേശ കറൻസികൾക്കെതിരെയും രൂപ തിരിച്ചടി നേരിട്ടു.
Story Highlights- Sensex, Corona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here