കൊവിഡ് 19: സ്‌പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സ്‌പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതൽ പതിനഞ്ച് ദിവസത്തേയ്ക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്‌പെയിനിൽ ഇതുവരെ 4209 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 122 പേരാണ് സ്‌പെയിനിൽ കൊറോണ ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച മാത്രം 36 പേർ മരിച്ചു. ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് സ്‌പെയിൻ.

അടുത്ത ആഴ്ചയോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 10,000 കടക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top