കൊവിഡ് 19: ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന വിദേശ ദമ്പതികൾ കടന്നു

കൊവിഡ് 19 സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദേശ ദമ്പതികൾ ആശുപത്രിയിൽ നിന്ന് കടന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുകെ ദമ്പതികളായ എക്‌സാണ്ടറും എലിസയുമാണ് കടന്നുകളഞ്ഞത്. ഇവർ രണ്ടുപേരും ബ്രിട്ടണിൽ നിന്ന് ദോഹ വഴിയാണ് കേരളത്തിൽ എത്തിയത്.

രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരോടും ഐസോലേഷൻ വാർഡിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞത്. ഇവർ ട്രെയിനിൽ കായംകുളം ഭാഗത്തേയ്ക്ക് പോയതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് ഇവരെ കണ്ടെത്തുന്നതിനുളള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.

അതിനിടെ സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് മൂന്ന് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർക്കല റിസോർട്ടിൽ താമസിച്ച ഇറ്റലിക്കാരനാണ് കൊറോണ സ്ഥിരീകരിച്ചതിൽ ഒരാൾ. മറ്റൊരാൾ യുഎഇയിൽ നിന്നെത്തിയതാണ്. വെള്ളനാട് സ്വദേശിയാണ് കൊറോണ സ്ഥിരീകരിച്ച മൂന്നാമൻ. പത്തൊൻപത് പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top