Advertisement

കൊറോണ ഭീതിയിൽ ലോക രാജ്യങ്ങൾ; മരിച്ചവരുടെ എണ്ണം 4,931 ആയി

March 13, 2020
Google News 1 minute Read

കൊറോണ ഭീതി ഒഴിയാതെ ലോകരാജ്യങ്ങൾ. ഇറ്റലിയിൽ കൊവിഡ് 19 നെ തുടർന്ന് മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. 1,016 പേരാണ് ഇറ്റലിയിൽ മരിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്ക്പ്രകാരം 118 രാജ്യങ്ങളിലായി 1,25,000 പേർക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 4,931 പേരാണ് മരിച്ചത്.

68,307 പേർ ഇതുവരെ രോഗവിമുക്തി നേടിയത്. കൊറോണ ലക്ഷണങ്ങളെ തുടർന്ന് കാനഡാ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിരീക്ഷണത്തിലാണ്. ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോയ്ക്കും കൊറോണ ബാധയെന്ന് സംശയം. ഈ നൂറ്റാണ്ടിൽ ഫ്രാൻസിലുണ്ടായ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയാണിതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇതിനെതിരെ യൂറോപ്യൻ യൂണിയനും ലോകവും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിൽ സ്‌കൂളുകളും സർവകലാശാലകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. അമേരിക്കയിൽ എല്ലാ സ്‌പോർട്‌സ് പരിപാടികളും റദ്ദാക്കി. ലോകത്തിലെ പ്രധാനപ്പെട്ട മ്യൂസിയങ്ങളും ഗ്യാലറികളും ഉൾപ്പടെ എല്ലാം അടച്ചിരിക്കുകയാണ്.

Story highlight: 4,931 Corona death,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here