കൊവിഡ് 19 : ചൈനയ്ക്ക് പുറത്തുള്ള എല്ലാ ആപ്പിൾ സ്റ്റോറുകളും അടയ്ക്കുന്നു

കൊറോണയെ തുടർന്ന് ചൈനയ്ക്ക് പുറത്തുള്ള എല്ലാ ആപ്പിൾ സ്റ്റോറുകളും അടയ്ക്കുന്നു. സിഇഒ ടിം കൂക്ക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ആളുകൾ കൂടുന്നത് ഒഴിവാക്കുകയാണ് കൊറോണയെ തടയാനുള്ള ഫലപ്രദമായ മാർഗം’-ടിം കൂക്ക് പറയുന്നു. വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ ടീം അംഗങ്ങളെയും ഉപഭോക്താക്കളെയും കൊറോണയിൽ നിന്ന് രക്ഷിക്കാനാണ് ഇതെന്ന് ടിം കൂട്ടിച്ചേർത്തു. എന്നാൽ ഓൺലൈൻ സ്‌റ്റോറുകൾ പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Read Alsoകൊവിഡ് 19 : ബംഗളൂരുവിലെ ഇൻഫോസിസ് അടച്ചുപൂട്ടി

ഇതിന് പുറമെ കമ്പനിയുടെ ലീവ് പോളിസിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൊവിഡ് 19 ബാധിച്ച കുടുംബാംഗങ്ങളെ പരിചരിക്കാനോ, സ്വയം ക്വാറന്റീനിലിരിക്കാനോ സാധിക്കുന്ന രീതിയിൽ ലീവുകൾ ക്രമീകരിക്കാം.

24 രാജ്യങ്ങളിലായി 500 ഓളം സ്‌റ്റോറുകളാണ് ആപ്പിളിന് ഉള്ളത്. 15 മില്യൺ ഡോളറാണ് ആപ്പിൾ കൊറോണയെ തുരത്താനായി സംഭാവനയായി നൽകിയത്.

Story Highlights- Apple Shuts All Stores Outside China, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top